'ദയവായി പാദരക്ഷകൾ പുറത്തിടുക' മിക്കവാറും ഉള്ള എല്ലാ ദേവാലയങ്ങളുടെ മുൻപിലും എഴുതി വെച്ചിട്ടുള്ള ഒരു പ്രസ്താവനയാണിത്. ഇത്രയും ഭവ്യതയോടെ തന്നെ ഇതു പറയുന്നതെന്താണെന്നറിയില്ല. ദൈവമക്കൾ ആലയത്തിൽ കൂട്ടായ്മയ്ക്ക് ചെല്ലുമ്പോൾ ആദ്യം കാണുന്നതും ചെയ്യുന്നതും ഞങ്ങളെ വെളിയിൽ ഊരിയിടുക എന്നുള്ളതാണ്. എന്ത് രസമാണ് പലരെയും കാണുവാൻ ! പല വിലയിലും നിലയിലും കഴിയുന്നവർ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, സെക്രട്ടറി എന്നോ പാസ്റ്ററെന്നോ, പ്രായ വ്യത്യാസമോ ഒന്നുമില്ലാതെ അടങ്ങി ഒതുങ്ങി പുറത്തു വളരെ ഐക്യതയോടെയാണ് ഞങ്ങൾ ആരാധന കാണറുള്ളത്... പക്ഷെ ചിലരെങ്കിലും ഞങ്ങളെയും കൊണ്ടുപോയി മാറ്റിയിടാറുണ്ട്, "വിശ്വാസികളാണെങ്കിലും വിശ്വാസം ഇല്ല അത്രേ ! പുറത്തു പോയി ചവുട്ടിയ അഴുക്കും പൊടിയുമൊന്നും ആലയത്തിനകത്തു കയറരുതെന്നും മറ്റാരും കാണണ്ട എന്നുമൊക്കെ കരുതിയാണ് ഞങ്ങളെ പുറത്തിടുന്നത്... ഒരിക്കൽ ഞാൻ വെറുതെ ആരാധനാ ആലയത്തിലേക്കൊന്നു നോക്കിയപ്പോൾ എന്റെ ഉടമസ്ഥൻ അച്ചായൻ ഭയങ്കര ആരാധന... എന്റെ കണ്ണു നിറഞ്ഞു പോയി.. തലേന്ന് ഞങ്ങൾ പോയ വഴിയൊക്കെ ഒന്നോർത്തു... അച്ചായന്റെ ഭാവവും, പാട്ട് പാടലും, സ്തോത്രം പറച്ചിലുമൊക്കെ ...