പത്രോസ്
രാത്രി മുഴുവനും കഠിനാദ്ധ്വാനം, തണുപ്പിനെ വകവെയ്ക്കാതെ വസ്ത്രം പോലും ഉപേക്ഷിച്ചു വല മാറി മാറി വീശി നോക്കി. ഒന്നും ലഭിക്കുന്നില്ല. നിരാശയുടെ നീർച്ചുഴിയിൽ വിഷണ്ണനായി വിശപ്പടക്കാനുള്ള ഉപജീവനത്തിന് കഷ്ടപ്പെട്ട പത്രോസിനോട് യേശു കർത്താവു പറയുന്നു " വലത്തോട്ട് വീശുക" കടലിന്റെ ആഴവും പരപ്പും മീൻ കിട്ടുന്ന ഭാഗങ്ങളും അറിയാവുന്ന പത്രോസ് ഒന്നും മിണ്ടാതെ നാഥന്റെ വാക്കിനു വലയിട്ടപ്പോൾ പെരുത്ത മീൻകൂട്ടം അവന്റെ വലയിൽ കയറി.. നന്മയും കൊണ്ട് കരയ്ക്കു കയറിയവർക്കു വിശപ്പടക്കാനുള്ളതും കർത്താവു ഒരുക്കിയിരുന്നു.
നീ കഷ്ടപ്പെട്ടും അദ്ധ്വാനിച്ചും ഭാരപ്പെട്ടിട്ടും നന്മകൾ കയ്യിൽ ലഭിക്കാതെ ഭാരപ്പെട്ടിരിക്കയാണോ. ജീവിതത്തിൽ ഒരു നന്മയും കിട്ടാതെ നിരാശയിലാണോ ഇന്ന് യേശുവിനെ നിന്റെ പടകിൽ കയറ്റിയാൽ അവൻ പറയുന്നത് കേട്ടാൽ നിന്റെ അരികിൽ തന്നെയുള്ള അനവധി നന്മകൾ നിനക്ക് യേശു നൽകും. സ്വന്ത ബുദ്ധിയിലും കഴിവിലും ആശ്രയിച്ചത് മതി ഇനി കർത്താവിന്റെ വാക്കിൽ ആശ്രയിക്കുക നിന്നെ അവൻ മാനിക്കും.
God bless You
#ദൈവീകസന്ദേശം
#Evg_ജസ്റ്റിൻജോർജ്_കായംകുളം
📞 9746595999
Comments
Post a Comment