യബേസ്

നൊന്ത് പെറ്റ അമ്മ അവനെ വിളിച്ചു വ്യസനപുത്രൻ ! പെറ്റമ്മയ്ക്കുപോലും ഒരു വേദനയായവൻ, ആർക്കും കൂടെ നിർത്താൻ താല്പര്യമില്ലാത്തവൻ യബേസ്.
എന്നാൽ അവന്റെ ഒറ്റ പ്രാർത്ഥനയിൽ അവന്റെ സാഹചര്യങ്ങൾ മാറി മറിഞ്ഞു. ധൈര്യത്തോടെ തന്റെ ദൈവത്തോട് വിശ്വാസം കൈവിടാതെ പ്രാർത്ഥനയിൽ തുടർന്നു.." നീ എന്നെ അനുഗ്രഹിക്കണം "
യബേസ് അവന്റെ സഹോദരന്മാരേക്കാൾ മാന്യനായി തീർന്നു. ദൈവം അവനെ അനുഗ്രഹിച്ചു.. ഒരു ചരിത്രമായി വേദപുസ്തകത്തിൽ ഇന്നും യബേസിന്റെ സാക്ഷ്യം നിലകൊള്ളുന്നു.

നിന്റെ ജീവിതവും ഒരു വലിയ ചരിത്രമാകാൻ പോകുന്നു..വിശ്വസിക്കാമോ?
അതെ, പ്രിയപ്പെട്ട സ്നേഹിതാ താങ്കൾ മാതാപിതാക്കൾക്കോ, സഹോദരങ്ങൾക്കോ, മറ്റുള്ളവർക്കോ ഒരു വ്യസനമാണെന്ന പഴി, കുത്തുവാക്കുകൾ കേൾക്കാറുണ്ടോ.. ജീവിതത്തിൽ ഇനിയൊരു ഉയർച്ച ഉണ്ടാകില്ലെന്ന് ചിന്തിച്ചു നിരാശപ്പെട്ടിരിക്കയാണോ, യബേസ്സിനെ പോലെ ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിക്കുക. ദൈവം നിന്നെ മാനിക്കും. നിന്റെ പ്രാർത്ഥനകൾക്ക് അവൻ വേഗം ഉത്തരം തരും..
God bless you.
#ദൈവീകസന്ദേശം
#ജസ്റ്റിൻ_ജോർജ്_കായംകുളം
# 9746595999(#ദൈവീകസന്ദേശം എല്ലാ ദിവസവും വാട്ട്സാപ്പിൽ ലഭിക്കുവാൻ നിങ്ങളെ തന്നെ സ്വയം പരിചയപ്പെടുത്തി ഈ നമ്പറിൽ ഒരു message അയക്കുക.... )

Comments

Popular posts from this blog

ദയവായി പാദരക്ഷകൾ പുറത്തിടുക*         ✍🏻 *ജസ്റ്റിൻ കായംകുളം* (ഭാവന )

ആ മനുഷ്യൻ നീ തന്നെ !* (ഭാവന)                ജസ്റ്റിൻ കായംകുളം