സക്കായി
ചുങ്കക്കാരൻ, നികൃഷ്ടൻ,മാന്യന്മാർ കൂട്ട് കൂടാൻ ഇഷ്ട്ടപ്പെടാത്ത ജോലി, ശാരീരികമായി ബലഹീനൻ, ആളിൽ കുറിയ മനുഷ്യൻ വിശേഷണങ്ങളൊക്കെ അവനെ മോശക്കാരനാക്കി തീർക്കുന്നവയാണ്. പക്ഷെ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള അറിവ് അവനിൽ മാറ്റങ്ങളുണ്ടാക്കി. യേശുവിനെ കാണാനുള്ള ആകാംക്ഷ അവനെ കാട്ടത്തിയുടെ മുകളിലെത്തിച്ചു. യേശു നിന്ന് അവന്റെ പേർ ചൊല്ലി വിളിച്ചു സക്കായിയെ ഇറങ്ങി വരികാ... സക്കായിയുടെ സ്റ്റാറ്റസ് പോലും മാറി. അവൻ ചതിവായി വാങ്ങിയതെല്ലാം തിരികെ കൊടുക്കാൻ തീരുമാനിച്ചു.
നിനക്കു സമൂഹം ചാർത്തിത്തന്ന വിശേഷണങ്ങൾ എന്തുമായിക്കൊള്ളട്ടെ. നിന്റെ ജോലി സമൂഹത്തിൽ മാന്യതയുള്ളതല്ല എങ്കിലും എല്ലാവരും നിന്നെ മാറ്റിനിർത്തി എങ്കിലും യേശുവിനെ അറിയണം എന്ന ആഗ്രഹം നിനക്കുണ്ടെങ്കിൽ നിന്നെ നിന്റെ സ്വന്തം പേര് ചൊല്ലി വിളിക്കാൻ കർത്താവു ആഗ്രഹിക്കുന്നുണ്ട്. ആ യേശുവിനെ താങ്കളുടെ വീട്ടിലേക്കു ക്ഷണിക്കാമോ നിങ്ങളുടെ വീട്ടിൽ രക്ഷയുണ്ടാകും. നിന്നോടൊപ്പം അവൻ ഭക്ഷണം കഴിക്കും.
യേശു കർത്താവു താങ്കളെ അനുഗ്രഹിക്കട്ടെ.
#ദൈവീകസന്ദേശം
Justin George Kayamkulam
9746595999
Comments
Post a Comment