ഹന്ന
കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതാഭിലാഷമാണ്. അമ്മയാകാൻ കൊതിക്കാത്തവർ വിരളം. കുഞ്ഞുങ്ങളുടെ വളർച്ചയും ചിരിയും കളിയുമൊക്കെ കാണാൻ അവളും കൊതിച്ചിരുന്നു. നാളുകൾ കഴിഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകുന്നില്ല. വീട്ടിൽ ചിലർ അവളെ നിന്ദിച്ചു, പരിഹസിച്ചു, ചിലർ ഒന്നും പുറത്തു കാണിച്ചില്ലായെങ്കിലും മനസ്സിൽ അവളെ കുറ്റപ്പെടുത്തി.. ഭർത്താവിന്റെ സ്നേഹവും,കരുതലും അവൾക്കു പോരായിരുന്നു. ഒറ്റ ആഗ്രഹം മാത്രം ഒരു തലമുറ.
ഹന്ന പ്രാർത്ഥനയ്ക്ക് ഉത്തമ ഉദാഹരണം. ഉള്ളിലെ സങ്കടം വിതുമ്പലായപ്പോൾ പുരോഹിതൻ പോലും അവളെ വിമർശിച്ചു. അവളെ ഒരു മദ്യപാനിയെന്നു ആക്ഷേപിച്ചു. എന്നാൽ കരയുന്ന ഹന്നയുടെ കണ്ണുനീർ കണ്ട ദൈവം അവളെ അനുഗ്രഹിച്ചു. മച്ചിയെന്നു വിളിക്കപ്പെട്ടവൾ അമ്മയായി. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ. നീ പ്രാർത്ഥിക്കുന്ന വിഷയം തുടരുക. നിന്ദയിൽ തളരരുത്. ദൈവസാന്നിധ്യം നിന്റെ അരികിൽ വരുമ്പോൾ നീ ചോദിച്ചു കൊൾക മറുപടി ലഭിക്കും..
*തലമുറകൾക്കു വേണ്ടി ഭാരപ്പെടുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ഈ വർഷം ദൈവം നിന്റെ നിന്ദയെ മാറ്റുന്ന വർഷമാകട്ടെ..*
God bless you
*ദൈവീകസന്ദേശം* ©
*_Evg.ജസ്റ്റിൻ_ജോർജ്_കായംകുളം_*
_9746595999_
Comments
Post a Comment