കഴുത

#നിന്നെക്കൊണ്ട് ഇനിയൊന്നിനും കൊള്ളില്ല,തിന്നു മുടിപ്പിക്കാനായിട്ടു നിൽക്കുകയാണ്, നാശം പിടിച്ചത് ചത്തും പോകത്തില്ലല്ലോ..തന്റെ ആരോഗ്യമുള്ള കാലത്ത് ചെയ്തതൊക്കെ പാടെ മറന്നു കൊണ്ടുള്ള നിന്ദാ വാക്കുകൾ കേട്ട് കെട്ടിയിട്ട മരച്ചുവട്ടിൽ ആ കഴുത കണ്ണുനീരൊഴുക്കി സഹിച്ചു നിൽക്കുകയാണ്.. എനിക്കിനി എന്നാണൊരു മോചനം, ജീവിതത്തിൽ ഒരുയർച്ച എന്നു ചിന്തിച്ചു ഭാരപ്പെട്ടു നിൽക്കുമ്പോളാണ് തന്റെ അരികിലേക്ക് അവർ വന്നത്.ഒരു ശബ്ദം കാതിൽ മുഴങ്ങി "#യേശുവിനു നിന്നെക്കൊണ്ട് ആവശ്യമുണ്ട്"..  കെട്ടഴിക്കപ്പെട്ടവൻ ഇന്ന് രാജാവിനെ ചുമക്കുകയാണ്. ജനങ്ങളുടെ ആർപ്പു വിളികൾക്കിടയിലൂടെ കഴുത തലയുയർത്തിപ്പിടിച്ചു നടന്നു യേശുവിനെ വഹിച്ചു കൊണ്ട്..

അതെ സ്നേഹിതാ യേശുവിനു നിന്നെക്കൊണ്ട് ആവശ്യമുണ്ട്. വാഗ്‌ദത്തമുള്ളവൻ എത്ര നിലംപരിചയിക്കിടന്നാലും കാലമെത്ര കഴിഞ്ഞാലും നിവർത്തിക്കപ്പെട്ടു പുറത്തു വരും..
നിന്ദകളും പരിഹാസങ്ങളും കേട്ട് നീ കെട്ടുമൂട്ടിൽ നിരാശപ്പെട്ടു പോകരുത്. നിന്നോട് വാഗ്‌ദത്തം പറഞ്ഞത് ദൈവമാണ്. അവൻ തക്ക സമയത്തു നിന്നെ അഴിക്കും. രാജകോലാഹലങ്ങൾക്കിടയിലൂടെ, മാന്യതയോടെ  തലയുയർത്തി നീ നടക്കുന്ന സമയം വിദൂരമല്ല. അവന്റെ സാന്നിധ്യത്തിന് വേണ്ടി ആഗ്രഹിച്ചു കാത്തിരിക്കുക നിന്റെ അടുക്കൽ വന്നു നിന്നെ അവൻ മാനിക്കും.
ദൈവം അനുഗ്രഹിക്കട്ടെ...

✍🏻 *ജസ്റ്റിൻ_ജോർജ്_കായംകുളം*
     9746595999

Comments

Popular posts from this blog

ദയവായി പാദരക്ഷകൾ പുറത്തിടുക*         ✍🏻 *ജസ്റ്റിൻ കായംകുളം* (ഭാവന )

ആ മനുഷ്യൻ നീ തന്നെ !* (ഭാവന)                ജസ്റ്റിൻ കായംകുളം

യബേസ്