അപ്പവും മീനും
*ഉ* യിർത്തെഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ വന്ന യേശുവിനെ കണ്ടു അവർ ഞെട്ടി !. ഭൂതമാണെന്നു കരുതി അവർ പരിഭ്രമിച്ചു. എന്നാൽ അവൻ തന്നെത്തന്നെ വെളിപ്പെടുത്തി തൊട്ടു നോക്കി മനസ്സിലാക്കാൻ പറഞ്ഞപ്പോൾ അവർ യേശുവിനെ തിരിച്ചറിഞ്ഞു.. തിരിച്ചറിഞ്ഞവർക്കു കർത്താവു കനലിന്മേൽ ചുട്ട അപ്പവും മീനും നൽകി അവരെ പരിപോഷിപ്പിച്ചു.. (luke24:39ff)
പലപ്പോളും നമ്മുക്ക് വേണ്ടി നന്മകളും അനുഗ്രഹങ്ങളും ഒരുക്കി നമ്മുടെ അരികിൽ വരുന്ന ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യത്തെ നാം തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നം.. യേശുവിനെ അറിയാം പക്ഷെ അവനെ തൊട്ടറിഞ്ഞിട്ടില്ല.. യേശുവിനെ തൊടാൻ മനസ്സുണ്ടോ അവനു നിന്നെ പോഷിപ്പിക്കാൻ തയ്യാറാണ്.. ഇന്ന് പകൽ യേശുവിനെ മനസ്സിലാക്കാൻ നിന്റെ ആത്മക്കണ്ണുകൾ തുറക്കുക നിനക്ക് വേണ്ടി അവൻ ഒരുക്കി വെച്ച നന്മകൾ സ്വീകരിക്കുക.
✍🏻 *ജസ്റ്റിൻ_ജോർജ്_കായംകുളം*
*9746595999*
Comments
Post a Comment