ആസിഫ
കത്വ ! അതൊരു നീറ്റലായി
കണ്ണീരോർമയായി മനസ്സിൽ നിൽക്കുന്നു.
അവൾ മകളായിരുന്നു എന്റെയും..
കാമം ജ്വലിക്കുന്ന കണ്ണുകൾ അവളെ
പരതി നടന്നു
സർവ്വോപരി കുത്തിത്തുളയ്ക്കുന്ന
വർഗീയ വിഷത്തിന്റെ പേടകം പേറുന്നവർ
അവളുടെ ഇളം മേനിയെ കശക്കിയെറിഞ്ഞു..
വിഷം വമിക്കുന്ന മതാന്ധതയാൽ രമിക്കുന്ന കാമപ്പിശാചുക്കൾക്കു ബലി മൃഗമായവൾ മാറി..
ആർഷ ഭാരത സംസ്കാര പൈതൃകം മകളെ നിന്റെ കുഞ്ഞുടലിൽ അവർ അടിയറവു വെച്ചു..
എന്നിൽ നിന്നുളവായ ബീജമൊരു
ഭ്രൂണമായി ഇന്ന് വളരുമ്പോൾ
ആഗ്രഹം ഉണ്ടൊരു മകളെ ലഭിക്കണമെന്നെങ്കിലും -
പെണ്ണായി മാത്രം പിറക്കരുതെന്നു
സ്വകാര്യമായി ചിന്തിച്ചു പോകുന്നു..
കാരണം
എന്റെ ഭാരത ഭൂമിയ്ക്ക് കഴിവു നഷ്ടപ്പെട്ടിരിക്കുന്നു
അവളെ സുരക്ഷിതയായി വളർത്താൻ
ഭാരതാംബയെ കണ്ണുകെട്ടി അവർ പറ്റിക്കുകയാണ് സ്നേഹിക്കുന്നു എന്നു പറഞ്ഞു കൊണ്ട്..
'ആസിഫ' നീ വെറുമൊരു പേരല്ല
നീ മകളാണ് എന്റെ, ഞങ്ങളുടെ..
നിന്റെ ഓമനത്വം തുളുമ്പുന്ന മുഖം മായാതെ മനസ്സിൽ നിൽക്കുകയാണ്..
നീ ഇന്ന് ചാനലുകളിലെ ചൂടുള്ള ചർച്ചകൾക്ക് -
ചെളി വാരുന്ന സമൂഹ മാദ്ധ്യമ സഹോദരർക്കു ഹർത്താലിന്-
കപട രാഷ്ട്രീയ മുതലെടുപ്പിന് -
മത വൈരം പെരുപ്പിക്കുവാൻ
ലൈക്കും കമന്റും വൈറലാക്കാൻ
ഒരു കാരണമായി നില കൊള്ളുന്നു..
ഭാരത സ്ത്രീകൾ താൻ ഭാവശുദ്ധിയും
പിറന്ന നാടും പെറ്റമ്മയേയും സ്നേഹിക്കുന്നവരാണ്
നിനക്കീ ഗതി വരുത്തിയതെന്നു എനിക്ക് പറയാൻ ആവില്ല...
വർഗീയത തലയ്ക്കു പിടിച്ച കാമവേറിയന്മാരാണാ പവിത്ര ദേവാലയത്തിനുള്ളിൽ നിന്നെ പിച്ചി ചീന്തിയത്.
മാപ്പ് ഒരായിരം മാപ്പ്..
ഇനിയും ആസിഫമാർ ഉണ്ടാകാതിരിക്കട്ടെ..
Comments
Post a Comment