കാനാവിലെ കല്യാണം

*ആഘോഷങ്ങൾ* പെട്ടെന്നാണ് അവിടെ ദുഖത്തിന് വഴി മാറിയത്. കണക്കുകൂട്ടലുകൾ എല്ലാം തെറ്റി. അഭിമാനം ഇതാ അപമാനത്തിലേക്കു പോകുന്നു. കല്യാണത്തിന് വന്നവർ അടക്കിപ്പിടിച്ചു ചിരിക്കുന്നു. ചിലർ കുറ്റം പറയുന്നു.
എന്നാൽ യേശുവിനെ ക്ഷണിച്ച വീടായിരുന്നു അതു. സമയമായപ്പോൾ യേശു യാതൊരു സാദ്ധ്യതയുമില്ലാതിരുന്ന പച്ചവെള്ളത്തെ വീഞ്ഞാക്കി അത്ഭുതം ചെയ്ത് അവരെ നിന്ദയിൽ നിന്നും രക്ഷിച്ചു.

കാനാവിലെ കല്യാണ വീട്ടിൽ അല്പം പോരായ്മ ഉണ്ടായാലും യേശു വന്നിട്ടുള്ള വീട്ടിൽ അത്ഭുതം സംഭവിക്കും.ഏറ്റവും മേത്തരമായത് അവൻ അവിടെ നൽകി.നീ  നിന്ദിക്കപ്പെടാൻ അവൻ സമ്മതിക്കില്ല. നീ കണ്ടിട്ടില്ലാത്ത നന്മകൾ കർത്താവു ചെയ്യും. ഒറ്റകാര്യം *നാഥൻ എന്തെങ്കിലും പറഞ്ഞാൽ അതു ചോദ്യം ചെയ്യാതെ അനുസരിക്കാൻ ഉള്ള മനസ്സ് മതി* . നീ ഭാരപ്പെടേണ്ട യേശു നിന്നെ തള്ളിക്കളയില്ല.
God bless you
*ദൈവീകസന്ദേശം*©

*_Evg_ജസ്റ്റിൻ_ജോർജ്_കായംകുളം_*
    
📞9746595999

Comments

Popular posts from this blog

ദയവായി പാദരക്ഷകൾ പുറത്തിടുക*         ✍🏻 *ജസ്റ്റിൻ കായംകുളം* (ഭാവന )

ആ മനുഷ്യൻ നീ തന്നെ !* (ഭാവന)                ജസ്റ്റിൻ കായംകുളം

യബേസ്