പൗലോസ്

അധികാരവും സമ്പത്തും വിദ്യാഭ്യാസവും പിടിപാടും കൊണ്ട് ലോകത്തു എല്ലാമായി എന്നു കരുതി അഹങ്കരിച്ച ചെറുപ്പക്കാരൻ. കൂട്ടുസഹോദരനെ കല്ലെറിഞ്ഞു കൊന്നപ്പോൾ കണ്ടു നിന്ന് ആസ്വദിച്ചവൻ. അധികാര പത്രവുമുയർത്തിക്കാട്ടി മറ്റുള്ളവരെ താളടിയാക്കാൻ ഒരുമ്പെട്ടിറങ്ങിയവൻ ഇതാ യേശുവിന്റെ ശക്തിക്കു മുന്നിൽ നിഷ്പ്രഭമായി കിടക്കുന്നു കണ്ണുപോലും കാണാതെ...

പൗലോസിന്റെ കണ്ണുകളിൽ യേശുവിന്റെ ദർശനം ഉണ്ടായപ്പോൾ മറ്റെല്ലാറ്റിനേക്കാളും തന്റെ കർത്താവാണ് വലുത് എന്നവന് മനസ്സിലായി. എല്ലാം ചപ്പെന്നും ചവറെന്നും എണ്ണാൻ മനസ്സ് കാണിച്ചപ്പോൾ അതേ പൗലോസ് ലോകം കണ്ട ഏറ്റവും വലിയ മിഷണറി ആയിത്തീർന്നു. നമ്മുടെ കണ്ണുകളിൽ സർവ്വത്തെക്കാളും വിലയേറിയ ക്രിസ്തുവിന്റെ ദർശനം ഉണ്ടാകട്ടെ..

നിനക്ക് നഷ്ട്ടപ്പെട്ടതെല്ലാം ലാഭമാകും. സർവലോകത്തേക്കാളും വിലയേറിയ ആത്മാക്കളെ ആദായപ്പെടുത്തുന്ന നല്ല ഭടന്മാരായിത്തീരാൻ കർത്താവു സഹായിക്കട്ടെ.
God bless You
#ദൈവീകസന്ദേശം
#ജസ്റ്റിൻ_ജോർജ്_കായംകുളം
9746595999

Comments

Popular posts from this blog

ദയവായി പാദരക്ഷകൾ പുറത്തിടുക*         ✍🏻 *ജസ്റ്റിൻ കായംകുളം* (ഭാവന )

ആ മനുഷ്യൻ നീ തന്നെ !* (ഭാവന)                ജസ്റ്റിൻ കായംകുളം

യബേസ്