ദാവീദ്
അവൻ കണ്ട ദർശനങ്ങൾക്കും, കേട്ട വാഗ്‌ദത്തങ്ങൾക്കും തികച്ചും എതിരായ അനുഭവങ്ങൾ ജീവിതത്തിൽ സംഭവിച്ചു. കാട്ടിനകത്തു ഒറ്റയ്ക്ക് ആടുകളുമായി അകപ്പെട്ടപ്പോളും തന്നെ ഏൽപ്പിച്ചത് വിശ്വസ്തതയോടെ കാത്തു സൂക്ഷിച്ചവൻ. വീട്ടിലെ ഏറ്റവും ഇളയമകൻ, വാത്സല്യം ഏറെ കിട്ടേണ്ടവൻ എന്നിട്ടും എല്ലാവരും കൈവിട്ടവൻ.
അഭിഷേക തൈലവുമായി പ്രവാചകൻ വീട്ടിലെത്തി,കയ്യിൽ ലഭിക്കുമെന്ന സാഹചര്യം വന്നിട്ടുപോലും തള്ളപ്പെട്ടവൻ..
എന്നാൽ ദൈവത്തിന്റെ സമയത്തു ദാവീദിന്റെ മേൽ അഭിഷേകം വീണു. അപ്പനും അമ്മയും ഉപേക്ഷിച്ചാലും ദൈവം നമ്മെ ഉപേക്ഷിക്കില്ല. അവൻ എന്തെങ്കിലും പറഞ്ഞാൽ അതു നമ്മുടെ ജീവിതത്തിൽ ചെയ്ത് തരാൻ കർത്താവു വലിയവൻ. ദർശനത്തിനു ഒരവധി വെച്ചിരിക്കുന്നു. അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു. അതു വരും നിശ്ചയം, താമസിക്കുകയുമില്ല. നീയിന്നു കാടിനകത്താകം, ഒറ്റപ്പെടലിലാകാം, ഭാവിയെക്കുറിച്ചോർത്തു നിരാശപ്പെടുകയാകാം.. ഓർക്കുക വാഗ്‌ദത്തം ചെയ്തവൻ വിശ്വസ്ഥൻ. അവൻ നിന്നെ വഴിയിൽ ഉപേക്ഷിക്കില്ല.. ദൈവത്തിന്റെ സമയത്തിന് വേണ്ടി കാത്തിരിക്കുക.
God Bless You.
#ദൈവികസന്ദേശം
*Evg.ജസ്റ്റിൻ_ജോർജ്_കായംകുളം*
#9746595999
Comments
Post a Comment