യോസഫ്

വാഗ്‌ദത്തങ്ങളിലേക്കു എത്തുവാൻ സമയം ഏറ്റവും അടുത്ത സമയത്താണ് പോത്തിഫറിന്റെ ഭാര്യ യോസേഫിനെ കുടുക്കുവാൻ കച്ച കെട്ടിയിറങ്ങിയത്. വേണമെങ്കിൽ യോസേഫിനു തനിക്കു ലഭിക്കാൻ പോകുന്ന വലിയ പദവികൾ മറന്നു താൽക്കാലിക സുഖത്തിനു പിന്നാലെ പോകാമായിരുന്നു.. ആരും അറിയുകയുമില്ല.. എന്നാൽ പുറമെയുള്ള വിശുദ്ധിയേക്കാൾ തന്റെ ശരീരത്തെ ജീവനും വിശുദ്ധിയുമുള്ള യാഗമായി സമർപ്പിച്ച ഭക്തൻ പ്രലോഭനത്തെ അതിജീവിച്ചു..

തന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചത് കൊണ്ട് അല്പകാലം കാരാഗ്രഹത്തിന്റെ ഇരുട്ടറയിൽ കിടക്കേണ്ടി വന്നെങ്കിലും സമയം ആയപ്പോൾ അവനെ ദൈവം ഉയർത്തി. ദേശത്തിന്റെ മേലധികാരിയാക്കി. മുദ്രമോതിരം കൊടുത്തു. വിലയേറിയ വസ്ത്രം, സ്വർണസരപ്പളി എന്നിവ ധരിപ്പിച്ചു. ദേശക്കാർ അവനെ നമസ്ക്കരിച്ചു.

നമ്മുടെ ജീവിതത്തിൽ വിശുദ്ധിയും വേർപാടും കാത്തു സൂക്ഷിച്ചാൽ അല്പകാലത്തേക്കു നാം നിന്ദിക്കപ്പെട്ടാലും, ഇരുട്ടറയിൽ തള്ളപ്പെട്ടാലും ദൈവത്താലുള്ള വാഗ്‌ദത്തങ്ങൾ പാലിക്കപ്പെടുന്ന ഒരുദിവസമുണ്ട്...
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

✍🏻 *ജസ്റ്റിൻ_ജോർജ്_കായംകുളം*
      *9746595999*

Comments

Popular posts from this blog

ദയവായി പാദരക്ഷകൾ പുറത്തിടുക*         ✍🏻 *ജസ്റ്റിൻ കായംകുളം* (ഭാവന )

ആ മനുഷ്യൻ നീ തന്നെ !* (ഭാവന)                ജസ്റ്റിൻ കായംകുളം

യബേസ്