മുഖം നഷ്ട്ടപ്പെടുന്ന മുഖപുസ്തകം.
സോഷ്യൽ മീഡിയ പ്രൊഫൈലിലെ ഒരുവന്റെ പ്രവർത്തികൾ അയാളുടെ സ്വഭാവ ശൈലിയുടെ നേർ രേഖകളാണ്.സ്വന്ത വ്യക്തിത്വത്തിന്റെ പ്രകടീകരണമാണ് ഓരോ പോസ്റ്റുകളും എന്ന് വിളിച്ചു പറയുന്നു. എന്നാൽ മുഖമില്ലാത്ത പലരെയും അവിടെ നമുക്ക് കാണുവാൻ സാധിക്കും. തമ്മിൽ കാണാതെ പരസ്പര സംവേദനമില്ലാതെയുള്ള ചാറ്റിങ്ങുകൾ വ്യക്തികളുടെ മുഖം നഷ്ടപ്പെടുത്തുന്നു. മറ്റു പേരുകളിൽ സിനിമ താരങ്ങളുടെയോ പൂക്കളുടെയോ ചിത്രം പതിപ്പിച്ചു സമൂഹമാധ്യമത്തിൽ അവ്യക്തമായ നിലപാടുകൾ കാഴ്ച വെക്കാറുണ്ട്. സ്ത്രീ പേരുകാർക്കു ആരാധകരേറെയാണ്.അവർക്കു ലൈകും,കമ്മന്റും യഥേഷ്ടം ലഭിക്കാറുമുണ്ട്. ശരിയേത്-തെറ്റേത് എന്ന് തിരിച്ചറിവില്ലാത്ത എന്തും ഷെയർ ചെയ്യാൻ ,മടിയില്ലാതെയായിരിക്കുന്നു.ഏത് പോസ്റ്റിനും അഭിപ്രായം പറയുന്ന മുഖമില്ലാത്തവർ സഭ്യതയുടെ അതിർവരമ്പുകൾ ഭയലേശമെന്യേ ലംഘിക്കുന്നു .
സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ സോഷ്യൽ മീഡിയകളിൽ മാത്രമായി ജീവിക്കുന്നവരിലേക്കു ലോകം ചുരുങ്ങുന്നു.വ്യക്തിഹത്യ നടത്താനും,വർഗീയത പദാർത്ഥനും,തീവ്രവാദം പടർത്താനും,പരസ്യങ്ങൾക്കും,എന്തിനേറെ പറയുന്നു കൊട്ടെഷൻ നല്കാൻ പോലും ഈ മുഖമില്ലാത്ത മുഖ പുസ്തകം വലിയ പങ്കു വഹിക്കുന്നു. ആയുധം എടുക്കാൻ ഭയമുള്ളവൻ ആയുധം എടുത്ത് അക്രമത്തിനു പ്രേരിപ്പിക്കുന്നു. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്നവർ അക്രമത്തിനും ആരാധകരെ പ്രേരിപ്പിക്കുന്നു. അറുപതുകാരൻ ഇരുപതുകാരനായി അഭിനയിച്ചു കൗമാരക്കാരെ വശീകരിക്കുന്ന.വീടും കൂടും ഉപേക്ഷിച്ചു ചതിക്കുഴികളിൽ വീഴുന്ന വാർത്തകൾ വേറെയും. മുഖമില്ലാത്ത വ്യക്തിജീവിതങ്ങളിലെ അവ്യക്തമായ വ്യക്തിത്വങ്ങൾ നഷ്ടമാകുന്നത് നല്ലൊരു നാളെയെയാണ്.
സമൂഹ മാദ്ധ്യമങ്ങളുടെ സ്വാധീനം വർദ്ധിക്കുമ്പോൾ നാം പലപ്പോഴും ഭയവിഹ്വലരാകേണ്ടതുണ്ട്. അടുത്ത കാലത്തു ഞാൻ ഫേസ്ബുക്കിൽ എഴുതിയ ഒരു പോസ്റ്റ് വായനക്കാർ അവരുടെ മനോനിലവാരമനുസരിച്ചു വായിച്ചപ്പോൾ അവർക്കെതിരായിട്ടെഴുതിയതാണെന്നു വ്യാഖ്യാനിച്ചു. അത് വളരെ സംശയങ്ങൾക്കും ,ബന്ധം മുറിക്കപ്പെടലിനും കാരണമായിത്തീരുന്നു. നാം നേരിട്ട് സംസാരിക്കുമ്പോൾ നമ്മുടെ മുഖഭാവവും ,ശബ്ദവ്യതിയാനകളും നമ്മുടെ വികാരങ്ങളെ പ്രതിഭലിപ്പിക്കുമ്പോൾ ആസഹായവിനിമയം പൂർണമാകുന്നു. മരിച്ചു മുഖം കാണാതെ വായിക്കുമ്പോൾ അത് വായിക്കുന്ന ആൾ ഏത് ആശയത്തിലാണ് ഉൾക്കൊള്ളുന്നതെന്നു അനുസരിച്ചാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഉത്തരാധുനിക ലോകത്തിൽ മുഖപുസ്തകവും,വാട്ട്സാപ്പും,ട്വിറ്ററുമൊക്കെ പിടിമുറുക്കുമ്പോൾ ,ഇന്നലെകളുടെ സൗഹൃദ മധുരം ഇന്നിന്റെ സാങ്കൽപ്പിക ലോകം കവർന്നെടുക്കാൻ അനുവദിക്കരുത്.
മുഖമില്ലാത്തവർ മുഖം മൂടികൾ അണിഞ്ഞു മുഖപുസ്തകത്തിൽ പലരുടെയും മുഖം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ മുഖം ഉള്ളവരായി വ്യക്തിത്വങ്ങൾക്കു വില കൽപ്പിച്ചു കൊണ്ട് നമുക്ക് മുന്നേറാം.

Comments
Post a Comment