ധീരൻ ഒരിക്കലേ മരിക്കൂ
*ധീരൻ ഒരിക്കലേ മരിക്കൂ*(A great tribute to Sam Abraham)
-------------------------
മാതൃ രാജ്യമേ നിൻ വിരിമാറിൻ ചൂടേറ്റുവാങ്ങാൻ
അമരുന്നു എന്റെ ചേതനയറ്റ ദേഹം
ഒരു കോടി വർഷത്തിൻ ആയുസ്സിനേക്കാൾ
വീരമരണമത്രേ ഞാൻ ആഗ്രഹിപ്പതും
നിദ്ര എൻ കൺകളിൽ ഭാരമേറ്റുമ്പോളും
നിദ്രയിലാണ്ടൊരെൻ സോദരെ ഓർത്തു ഞാൻ
ഹിമകണമേറ്റെൻ നെഞ്ചകം തണുത്തപ്പോൾ
സുഖശീതള രാവിൽ ഉറങ്ങുവോരെയോർത്തു ഞാൻ
സ്വപ്നങ്ങളൊക്കെയും കാറ്റിൽ പറത്തി ഞാൻ
ഏകീഭവിച്ചെന്റെ രാജ്യ സുരക്ഷയ്ക്കായി
ഞാനെന്ന സ്വത്വം ഇല്ലാതെയാകുവതത്രെ
വേണ്ടതെന്നു പഠിപ്പിച്ചു എൻ മനസ്സിനെയും
ആത്മരക്ഷയല്ലെൻ രാജ്യരക്ഷയത്രേ എൻ ദൗത്യ -
മെന്ന തിരിച്ചറിവെൻ സിരകളിൽ ചൂടേറ്റിയപ്പോൾ
ചീഞ്ഞളിഞ്ഞ ജഡങ്ങൾ വിരചിച്ച ദുരന്തഭൂവിൽ
കൈമെയ് മറന്നു പ്രവർത്തിച്ചതൊക്കെയും
യുദ്ധമുഖങ്ങളിൽ കർമധീരരായ് അക്ഷീണമെത്തി
ജീവൻ പണയം വെച്ചുള്ള പോരാട്ടങ്ങളിൽ ഞാൻ
കാണുന്നത് പുഞ്ചിരിക്കുന്ന നിങ്ങളുടെ മുഖം മാത്രം
ഒരു പോറൽ പോലുമേൽക്കാതെ രാജ്യ മഹത്വം.
പ്രിയതമയുടെ കണ്ണീർ കണമെൻ പാദങ്ങളിൽ
ചൂടേറ്റിയപ്പോൾ തകർന്നില്ലൊരിക്കലും ഞാൻ
അഭിമാനത്തോടെ അന്തരംഗത്തിൽ ഉറക്കെ
വിളിച്ചു "ഭാരത് മാതാ കീ ജയ്".....
അനുസ്യൂതം പാറട്ടെ ത്രിവർണ പതാക പാരിൽ
അവസാനിക്കട്ടെ ഭീകരവാദം ഈ മണ്ണിൽ
നല്ലൊരു നാളേയ്ക്കായി നന്മയോടെന്നും
കാത്തിരിക്കുന്നു എൻ ജീവനെ നൽകി ഞാൻ...
*(ഭാരതത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻ സാം അബ്രഹാമിന് ആദരാഞ്ജലികൾ)*
✍🏻 *ജസ്റ്റിൻ കായംകുളം*
Comments
Post a Comment