സോഷ്യൽ മീഡിയ പ്രൊഫൈലിലെ ഒരുവന്റെ പ്രവർത്തികൾ അയാളുടെ സ്വഭാവ ശൈലിയുടെ നേർ രേഖകളാണ്.സ്വന്ത വ്യക്തിത്വത്തിന്റെ പ്രകടീകരണമാണ് ഓരോ പോസ്റ്റുകളും എന്ന് വിളിച്ചു പറയുന്നു. എന്നാൽ മുഖമില്ലാത്ത പലരെയും അവിടെ നമുക്ക് കാണുവാൻ സാധിക്കും. തമ്മിൽ കാണാതെ പരസ്പര സംവേദനമില്ലാതെയുള്ള ചാറ്റിങ്ങുകൾ വ്യക്തികളുടെ മുഖം നഷ്ടപ്പെടുത്തുന്നു. മറ്റു പേരുകളിൽ സിനിമ താരങ്ങളുടെയോ പൂക്കളുടെയോ ചിത്രം പതിപ്പിച്ചു സമൂഹമാധ്യമത്തിൽ അവ്യക്തമായ നിലപാടുകൾ കാഴ്ച വെക്കാറുണ്ട്. സ്ത്രീ പേരുകാർക്കു ആരാധകരേറെയാണ്.അവർക്കു ലൈകും,കമ്മന്റും യഥേഷ്ടം ലഭിക്കാറുമുണ്ട്. ശരിയേത്-തെറ്റേത് എന്ന് തിരിച്ചറിവില്ലാത്ത എന്തും ഷെയർ ചെയ്യാൻ ,മടിയില്ലാതെയായിരിക്കുന്നു.ഏത് പോസ്റ്റിനും അഭിപ്രായം പറയുന്ന മുഖമില്ലാത്തവർ സഭ്യതയുടെ അതിർവരമ്പുകൾ ഭയലേശമെന്യേ ലംഘിക്കുന്നു . സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ സോഷ്യൽ മീഡിയകളിൽ മാത്രമായി ജീവിക്കുന്നവരിലേക്കു ലോകം ചുരുങ്ങുന്നു.വ്യക്തിഹത്യ നടത്താനും,വർഗീയത പദാർത്ഥനും,തീവ്രവാദം പടർത്താനും,പരസ്യങ്ങൾക്കും,എന്തിനേറെ പറയുന്നു കൊട്ടെഷൻ നല്കാൻ പോലും ഈ മുഖമില്ലാത്ത മുഖ പുസ്തകം വലിയ പങ്കു വഹിക്കുന്നു. ആയുധം എടുക്കാ...