വിജയിക്കുന്ന ദ'ലീല'കൾ ---------------------- വിരൽ തുമ്പിൽ വിസ്ഫോടനം തീർക്കുന്ന കാലചക്ര പ്രഹേളിക..ലോകം മുഴുവൻ കൈക്കുമ്പിളിൽ ഒതുക്കി എന്ന് അവകാശപ്പെടുന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു..ആക്ഷരീകമായ വളർച്ചയേക്കാൾ ഇന്റർനെറ്റ് യുഗത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ നെട്ടോട്ടമോടുന്ന അഭിഷിക്തന്മാർ....വേദപുസ്തകത്തിനും പ്രമാണങ്ങൾക്കും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ കൊണ്ട് തർക്ക സൂത്രങ്ങൾ രചിക്കുന്നു....ശാസ്ത്രം പുരോഗമിക്കുന്നു..ആവിഷ്കാര സ്വാതന്ത്ര്യവും... വീണ്ടു വിചാരവും ദൈവ സ്നേഹവും എങ്ങോ പോയ് മറഞ്ഞത് പോലെ....കാലത്തിനൊത്ത് കോലം മാറുന്ന ദൈവ സഭകളും അഭിഷിക്തൻമാരും....ഒരു തെറ്റിനെ മറയ്ക്കാൻ നൂറു നൂറു തെറ്റുകൾ ചെയ്‌ത് കൂട്ടുന്നു....എറിഞ്ഞു വീഴ്ത്താൻ കൈകളിൽ കല്ലുകളേന്തി പരീശ പ്രമാണികൾ ചുറ്റും കൂടുന്നു.... നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ എന്ന നാഥന്റെ വാക്കുകൾ എവിടെയോ പ്രതിധ്വനിച്ചു മറയുന്നു.. മറയുന്നു..സ്വന്ത തെറ്റിനെ ഉടുതുണി ഉടുപ്പിക്കുന്നവർ അന്യന്റെ തെറ്റിനെ അനാവൃതമാക്കുന്നു.....വീണു പോയവനെ ചവിട്ടി താഴ്ത്തിയവർ തന്നെ അവനെ കുഴിയിൽ നിന്ന് കയറ്റാൻ പൊതു മധ്യത്തിൽ പ്രത്യക്ഷപ്പെടുന്ന...