അറിയാതെ പോകരുതേ
ഒരു യവ്വനക്കാരൻ കടൽ തീരത്തു കൂടി നടക്കുമ്പോൾ ഒരു ചെറിയ പൊതി കണ്ടു.. അതിൽ കുറേ കല്ലുകൾ മാത്രം.. ഓരോന്നോരോന്നായി കടൽ വെള്ളത്തിലേക്ക് എറിഞ്ഞു കൊണ്ട് അവൻ രസിച്ചു നടന്നു.. ശേഷിച്ച ചില കല്ലുകൾ അവൻ പോക്കറ്റിൽ ഇട്ടു.. വീട്ടിൽ ചെന്നു വെളിച്ചത്തു നോക്കിയപ്പോൾ അവൻ അത്ഭുതവാനായി. അത് വെറും കല്ലുകൾ ആയിരുന്നില്ല... രത്നങ്ങൾ ആയിരുന്നു... പെട്ടന്ന് താൻ കടലിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞ കല്ലുകളെ കുറിച്ച് ഓർത്തു അവൻ ദുഃഖിതനായി... തന്റെ കയ്യിൽ കിട്ടിയ വിലയേറിയ രത്നങ്ങൾ തിരിച്ചറിയാതെ കളഞ്ഞതിൽ അവൻ സങ്കടപ്പെട്ടു.. ഇതെവിടെയോ വായിച്ചു വിട്ട കഥയാണ്.. നമ്മുടെ ജീവിത യാത്രയിൽ പലപ്പോളും നമ്മുടെ കയ്യിൽ ലഭിക്കുന്ന പലതും നാം തിരിച്ചറിയാൻ വൈകിപ്പോകും.. നമ്മുടെ കയ്യിൽ ഉള്ളതിന്റെ മൂല്യം അറിയാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കി നെടുവീർപ്പിടുന്നവരുണ്ട്....നമ്മിൽ തന്നെ ഉളവാകുന്ന രത്നങ്ങളുടെ മൂല്യം മനസ്സിലാക്കുന്നവനാണ് യഥാർത്ഥ വിജയി.. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണുക.. താലന്തുകളുടെ ഉപമയിൽ ലഭിച്ചതിനെ നന്നായി ഉപയോഗിച്ച് വർധിപ്പിച്ചു വിജയിച്ചവരെയും.. നിരാശയിൽ മുങ്ങി തന്റെ കയ്യിൽ ഉള്ളതിനെ കുഴിച്ചിട്ടു നശിപ്...